ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക ബെഞ്ച് രുപീകരിച്ച് ഹൈക്കോടതി
കൊച്ചി> ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ബെഞ്ചിൽ വനിതാ ജഡ്ജിമാർ അംഗങ്ങളാകും. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക. നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി പരിഗണിക്കവെയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് പ്രകാരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും അനുബന്ധ കാര്യങ്ങളെയും സംബന്ധിച്ച പൊതുതാൽപ്പര്യ ഹർജി (WP(C) നമ്പർ 29846) കേൾക്കുന്നതിനായി ഡോ. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചാണ് രൂപീകരിച്ചത്. Read on deshabhimani.com