‘ഇവരാണ്‌ ഹീറോസ്‌’

എടക്കര ബൈപാസിന് കുറുകെ പുന്നപ്പുഴയിലേക്ക് ചേരുന്ന തോട് മലവെള്ളം വന്ന് നിറഞ്ഞൊഴുകുമ്പോഴും വൈദ്യുതിലൈനുകൾ പുനഃസ്ഥാപിക്കുന്ന എടക്കര കെഎസ്ഇബി ജീവനക്കാർ


എടക്കര > ‘ഇവരാണ് ഇന്നത്തെ ഹീറോസ്’ മലവെള്ളം നീന്തിക്കടന്ന്‌ വൈദ്യുതി പുനഃസ്ഥാപിക്കുന്ന കെഎസ്‌ഇബി ജീവനക്കാരുടെ വീഡിയോ കണ്ടവർ കമന്റിൽ കുറിച്ചു. തുള്ളിമുറിയാതെ പെയ്യുന്ന മഴയിലും കെഎസ്ഇബി ജീവനക്കാർ കർമനിരതരാണ്‌. കഴിഞ്ഞ ദിവസം മുപ്പിനിയിൽ ലൈൻപൊട്ടി വെള്ളത്തിൽ വീണ ഉടൻ അവരെത്തി. വൈദ്യുതി ഓഫ് ചെയ്‌ത്‌ അപകടം ഒഴിവാക്കി. എടക്കര ബൈപാസിനോട് ചേർന്ന് കലാസാഗർ മുപ്പിനി ഭാഗത്താണ് മരംവീണ് വൈദ്യുതിലൈൻ പൊട്ടി വെള്ളത്തിൽ വീണത്. ബൈപാസിന് കുറുകെ പുന്നപ്പുഴയിലേക്ക് ചേരുന്ന തോട്ടിൽ മലവെള്ളം നിറഞ്ഞൊഴുകുകയാണ്. എടക്കര കെഎസ്ഇബി ജീവനക്കാരായ സുരേഷ് ബാബു, മുജീബ് റഹ്മാൻ, മോഹൻദാസ് എന്നിവർ തോട്ടിലിറങ്ങി ലൈൻകമ്പികൾ യോജിപ്പിച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. നവമാധ്യമത്തിൽ വീഡിയോ വൈറലാണ്.     Read on deshabhimani.com

Related News