മല്ലപ്പള്ളി പ്രസംഗ വിവാദം: അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി> മല്ലപ്പള്ളിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മന്ത്രി സജിചെറിയൻ നടത്തിയ പ്രസംഗത്തിനെതിരായ കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പത്തനംതിട്ട മല്ലപ്പള്ളിയിൽ 2022 ജൂലൈ നാലിന് ഒരു പൊതുചടങ്ങിൽ ഭരണഘടനയെ സംബന്ധിച്ച സജിചെറിയാന്റെ ചില പരാമർശങ്ങളാണ് വിവാദമായത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വിമർശനാത്മക സംസാരം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ഇതുസംബന്ധിച്ച പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കാമെന്നും വ്യക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത് സിബിഐ അന്വേഷണം വേണമെന്ന് അഭിഭാഷകനായ ബൈജു നോയൽ ഹർജി നൽകുകയായിരുന്നു. Read on deshabhimani.com