സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ മൂന്നാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്ന് സുരേഷ് ഗോപി എംപിയോട് ഹൈക്കോടതി നിർദേശം. മതചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കൽ, ശ്രീരാമന്റെ പേരിൽ വോട്ട് ചെയ്യണമെന്ന ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ അഭ്യർഥന, പെൻഷൻ വാഗ്ദാനം ചെയ്യൽ, എംപി പെൻഷൻ ഉപയോഗിച്ച് മറ്റുള്ളവർക്ക് പെൻഷൻ നൽകൽ, വോട്ടറുടെ മകൾക്ക് മൊബൈൽഫോൺ നൽകൽ എന്നീ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളാണ് എഐവൈഎഫ് നേതാവ് എ എസ് ബിനോയ് നൽകിയ ഹർജിയിൽ ഉന്നയിച്ചത്. വോട്ടർമാർക്ക് മൊബെെൽ ഫോൺ നൽകുന്നത് കൈക്കൂലിയായി കണക്കാക്കണമെന്നും ജനപ്രാതിനിധ്യ നിയമമനുസരിച്ച് സുരേഷ് ഗോപിയുടേത് നിയമവിരുദ്ധ നടപടികളാണ്–- ഹർജിയിൽ പറഞ്ഞു. Read on deshabhimani.com