"മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ 
ആചാരമല്ല' ; അനുവദിക്കരുതെന്ന് ഹെെക്കോടതി



കൊച്ചി മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾ വിതറുന്നതും അനുവദിക്കരുതെന്ന്‌ ഹൈക്കോടതി. വസ്ത്രങ്ങളെറിയുന്നതും തടഞ്ഞു. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ല. മറ്റു തീർഥാടകർക്ക് അസൗകര്യമാണ്‌. തന്ത്രിതന്നെ ഇത്‌ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി പറഞ്ഞു. തീർഥാടകർക്ക് ഉച്ചഭാഷിണിയിലൂടെ ഇത്‌ സംബന്ധിച്ച അറിയിപ്പ് നൽകാനും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദേശിച്ചു. പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ നിയമാനുസൃത നടപടി സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോ–-ഓർഡിനേറ്റർക്ക് നിർദേശം നൽകി. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ് ശ്രീജിത് വ്യാഴാഴ്‌ച ഹൈക്കോടതിയിൽ നേരിട്ട്‌ ഹാജരായി റിപ്പോർട്ട് നൽകി. ശബരിമലയിൽ വ്ലോഗർമാർ വീഡിയോ ചിത്രീകരിക്കുന്നത്‌ നിയന്ത്രിക്കണം. ദേവസ്വംബോർഡ് അനുമതിയുള്ളവർക്ക്‌ ചടങ്ങുകൾ ചിത്രീകരിക്കാമെന്നും കോടതി വ്യക്തമാക്കി. Read on deshabhimani.com

Related News