ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: ഇ ഡി കുറ്റപത്രം സമർപ്പിച്ചു



കൊച്ചി > ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. 11,500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ഹൈറിച്ച് ഉടമ കെ ഡി പ്രതാപനും ഭാര്യ ശ്രീനയും ഉള്‍പ്പെടെ 37 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കമ്പനിയുടെ 15 പ്രമോട്ടര്‍മാരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. 1651 കോടിയുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 277 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് എംഡി കെ ഡി പ്രതാപനെ കഴിഞ്ഞ ജൂലൈ 4നാണ്  ഇ ഡി അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിലായിരുന്നു അറസ്റ്റ്. എച്ച്ആർ കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു നടപടി. Read on deshabhimani.com

Related News