ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതി വിധി നാളെ



ബെംഗളൂരു> ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ഹൈക്കോടതി നാളെ വിധി പറയും. രാവിലെ 10.30-നാണ് കേസ് കോടതിയുടെ പരിഗണനക്ക് വരുന്നത്.11 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിന് ശേഷം ഫെബ്രുവരി 25-ന് കേസ് വിധി പറയാന്‍ മാറ്റിവെച്ചതായിരുന്നു.കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദത്തിന് തുടക്കമിട്ടത്. ഉത്തരവിനെതിരെ മുസ്ലിം വിദ്യാര്‍ഥിനികളാണ് കോടതിയെ സമീപിച്ചത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ വിലക്കി കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയും ചെയ്തിരുന്നു. ഹിജാബ് ഹര്‍ജിയില്‍ വിധിവരുന്ന പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് 21 വരെയാണ് നിരോധനാജ്ഞ.   Read on deshabhimani.com

Related News