ഭാര്യ അറിയാതെ സ്വർണം പണയം വച്ചു; ഭർത്താവിന്റെ ശിക്ഷ ശരിവച്ച് ഹൈക്കോടതി



കാസർകോട് > ഭാര്യ അറിയാതെ സ്വർണം പണയം വച്ചയാൾക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചു. ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ്​ വിചാരണ കോടതി വിധിച്ചിരുന്നത്​. ശിക്ഷാവിധി പരിശോധിക്കണമെന്ന് കാണിച്ച് കാസർകോട് സ്വദേശി നൽകിയ പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് എ ബദറുദ്ദീന്‍റെതാണ് ഉത്തരവ്. ഭാര്യാമാതാവ് സമ്മാനമായി സ്വർണം നൽകിയപ്പോൾ അത്​ ബാങ്ക് ലോക്കറിൽ വെക്കണമെന്ന്​ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ഹർജിക്കാരൻ മുതൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തി. വിവരമറിഞ്ഞ ഭാര്യ പൊലീസിൽ പരാതി നൽകി.   വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ഭർത്താവിനു മേൽ ചുമത്തിയത്. വിശ്വാസവഞ്ചനാ കുറ്റം നിലനിൽക്കുമെന്ന മജിസ്ട്രേറ്റ് കോടതിയുടെയും സെഷൻസ് കോടതിയുടെയും കണ്ടെത്തലാണ് ഹൈക്കോടതി ശരിവച്ചത്. Read on deshabhimani.com

Related News