കണ്ണൂർ, കാസർകോട് ഉൾപ്പെടെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ ഇന്ന്‌ അവധി



കണ്ണൂർ > മഴ ശക്തമായതിനെത്തുടർന്ന് കണ്ണൂർ, - കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്‌ അവധി. കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്‌  അവധി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്കും മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിലും  മാറ്റമില്ല. കാസർകോട്- ജില്ലയിലെ കോളേജുകൾ, ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി  സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. കോട്ടയം, ഇടുക്കി, എറണാംകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, വയനാട്‌ ഉൾപ്പടെ 10  ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ്‌ അവധി.  Read on deshabhimani.com

Related News