കടന്നല്‍ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

കടന്നൽ കുത്തേറ്റ് മരിച്ച സണ്ണി


കണ്ണൂര്‍> തൊഴിലുറപ്പ് ജോലിക്കിടയില്‍ കടന്നല്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ പാലാവയല്‍ തയ്യേനിയിലെ വേളു ഹൗസില്‍ ജോസഫിന്റെ മകന്‍ സണ്ണി ജോസഫ് (62) ആണ് മരിച്ചത്   . കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മറ്റു തൊഴിലാളികള്‍ക്കൊപ്പം വീട്ടുപറമ്പില്‍ പണിയെടുത്തു കൊണ്ടിരിക്കുകയാണ് സണ്ണി ജോസഫിന് കടന്നല്‍ കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സണ്ണി ജോസഫ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മരണപ്പെട്ടത് ഭാര്യ ഷെര്‍ലി.   Read on deshabhimani.com

Related News