എച്ച്ആർഡിഎസിനെതിരെ ഡിജിപിക്കും വിജിലൻസിനും പരാതി

photo credit: hrds india facebook page


കോഴിക്കോട്‌> എച്ച്ആർഡിഎസിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടും സാമ്പത്തിക തിരിമറിയും ദുരൂഹതയും പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ട്‌  മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജിലൻസിനും പരാതി. ഐഎൻഎൽ ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസാണ്‌ പരാതി നൽകിയത്‌. നിയമവിരുദ്ധ പാട്ടക്കരാറിലൂടെ വനഭൂമിയിൽ നടത്തുന്ന അനധികൃത നിർമാണം, നിയമലംഘനങ്ങൾ, വാസയോഗ്യമല്ലാത്ത വീടുകൾ നൽകി ആദിവാസികളെ വഞ്ചിക്കൽ, പദ്ധതികളുടെ മറവിലുള്ള അഴിമതി ഉൾപ്പെടെയുള്ള  കാര്യങ്ങൾ തെളിവുകൾ സഹിതം പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ആദിവാസി ഭവനപദ്ധതി മറയാക്കി 50,000 കോടിയിലധികം രൂപയുടെ സിഎസ്ആർ ഫണ്ട് എച്ച്ആർഡിഎസ് സ്വരൂപിച്ചതായും പരാതിയിൽ പറയുന്നു. എച്ച്ആർഡിഎസിന്റെ  പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ചും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News