ഡോ. വന്ദനയുടെ കൊലപാതകം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
തിരുവനന്തപുരം> കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ ഡോക്ടറെ കുത്തിക്കൊന്ന കേസിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് നൽകാൻ കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ അംഗം വി കെ ബീനാകുമാരിയാണ് ഉത്തരവിട്ടത്. Read on deshabhimani.com