കടവന്ത്രയിൽ സ്കൂട്ടർ യാത്രികയുടെ കാലിലൂടെ ബസ്‌ കയറിയിറങ്ങി



കൊച്ചി > കടവന്ത്രയിൽ സ്കൂട്ടർയാത്രികയുടെ കാലിലൂടെ സ്വകാര്യ ബസ്‌ കയറി. എളംകുളം സ്വദേശിനി വാസന്തി (59) ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാസന്തിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി വൈകിട്ട്‌ 6.30ഓടെ കടവന്ത്ര ജിസിഡിഎക്കുമുന്നിലാണ്‌ അപകടം.   ഇടയാർ–-പിറവം റൂട്ടിലോടുന്ന സെന്റ്‌ ജോൺസ്‌ ബസാണ്‌ കാലിലൂടെ കയറിയത്‌. റോഡരികിൽ വാഹനത്തിലിരിക്കുകയായിരുന്നു വാസന്തി. ബസ്‌ ഇടിച്ചാണോ വീണതെന്ന്‌ പരിശോധിച്ചുവരികയാണെന്ന്‌ കടവന്ത്ര പൊലീസ്‌ പറഞ്ഞു. ബസ്‌ ഡ്രൈവർ ദിനേശനെ കസ്റ്റഡിയിലെടുത്തു. Read on deshabhimani.com

Related News