പ്രളയത്തിൽനിന്ന്‌ വീണ്ടെടുത്ത മിത്രയും സ്‌കൂളിൽ

മന്ത്രിയമ്മേ.... ആറന്മുള ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവത്തിനെത്തിയ മിത്രയെ എടുത്ത് സ്നേഹം പങ്കിടുന്ന മന്ത്രി വീണാ ജോർജ്. 2018 ലെ പ്രളയത്തിൽ മിത്രയെ എടുത്ത് രക്ഷാപ്രവർത്തനം നടത്തുന്നതാണ് വലത്തേ ചിത്രം


ആറന്മുള> മഹാപ്രളയകാലത്ത്‌ വെള്ളത്തിൽനിന്ന് മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങിയ കുട്ടിയും പ്രവശനോത്സവത്തിനെത്തി. എട്ടു ദിവസംമാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ബോട്ടിൽനിന്ന്‌ എടുത്ത്‌ കോരിച്ചൊരിയുന്ന മഴയത്ത് ധരിച്ചിരുന്ന മഴകോട്ടിനുള്ളിലാക്കി മാറോടു ചേർത്ത് ഓടിയാണ് വീണാ ജോർജ് കരയിൽ കാത്തുകിടന്ന ആബുലൻസിലെത്തിച്ചത്.   വഞ്ചിത്ര സെന്റ്‌ ബസ്ഹാനാനിയ ദേവാലയ വൈദിക ഭവനത്തിലെ വൈദികന്റെ കിടപ്പുമുറിതന്നെ വീണാ ജോർജ് ഇടപെട്ട് നവജാത ശിശുവിനും കുടുംബത്തിനുമായി നൽകിയിരുന്നു. ആറന്മുള കിഴക്കേനടയിലുള്ള ചമയത്ത് സുരേന്ദ്രൻ –- രഞ്ജിനി ദമ്പതികളുടെ മകൾ മിത്രയായിരുന്നു ആ നവജാതശിശു.    കുട്ടിയുടെ രക്ഷിതാക്കളെ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവ സ്ഥലത്ത് കണ്ടപ്പോൾ എന്തുണ്ട് വിശേഷമെന്നായി മന്ത്രി. മോളെ സ്‌കൂളിൽ ചേർക്കാനാണ് എന്നു പറഞ്ഞതോടെ കുട്ടിയെ വാരിയെടുത്ത് മന്ത്രി വീണാ ജോർജ് ഇരുകവിളിലും ചുംബിച്ചു. നാലു വയസുകാരി മിത്രയും മന്ത്രിക്ക്‌ ഉമ്മ നൽകി.   Read on deshabhimani.com

Related News