ടെക്കികൾക്ക്‌ കെഎസ്ആർടിസിയുടെ ഓണം സ്പെഷ്യൽ ; ഇൻഫോ 
പാർക്കിൽനിന്ന്‌ കണ്ണൂർ, 
പാലക്കാട്‌ സർവീസ്



കൊച്ചി ഓണക്കാലത്ത്‌ കാക്കനാട്‌ ഇൻഫോപാർക്കിൽനിന്ന്‌ വടക്കൻ ജില്ലകളിലേക്ക്‌ പോകുന്നവർക്കായി കെഎസ്‌ആർടിസി ഓണം സ്‌പെഷ്യൽ  സർവീസുകൾ നടത്തും. ഐടി ജീവനക്കാരുടെ സംഘടനയായ ‘പ്രതിധ്വനി’ കെഎസ്‌ആർടിസിയുമായി ചേർന്നാണ്‌ സർവീസുകൾ ഒരുക്കിയത്‌. കണ്ണൂർ, പാലക്കാട് ജില്ലകളിലേക്ക്‌ മൂന്ന്‌ സർവീസുകളാണ്‌ ആദ്യഘട്ടത്തിൽ ഉണ്ടാവുകയെന്ന്‌ പ്രതിധ്വനി സംസ്ഥാന കൺവീനർ ആഷിക്‌ സി ശ്രീനിവാസൻ പറഞ്ഞു. സീറ്റുകൾ ബുക്ക്‌ ചെയ്യാം.  ആദ്യസർവീസ്‌ 12ന് വൈകിട്ട്‌ അഞ്ചിന്‌ ഇൻഫോപാർക്കിന്റെയും സ്‌മാർട്ട്‌ സിറ്റിയുടെയും പ്രധാന ഗേറ്റിനുമുന്നിൽനിന്ന്‌ പാലക്കാടിന്‌ പുറപ്പെടും. 13ന് വൈകിട്ട്‌ അഞ്ചിന്‌ പാലക്കാടിനും കണ്ണൂരിനും സർവീസുകൾ ഉണ്ടായിരിക്കും. ബുക്കിങ്ങിന്‌: 98469 22807, 88913 66696, 82818 56993, 99953 34756. Read on deshabhimani.com

Related News