യുവാവിന്റെ മൃതദേഹത്തിൽ മുറിവുകൾ; കൊലപാതകമെന്ന് സംശയം
കൊച്ചി > എറണാകുളത്ത് റോഡിൽ ശരീരത്തിൽ മുറിവുകളുമായി യുവാവിന്റെ മൃതദേഹം. എറണാകുളം മരോട്ടിച്ചുവട് ഷാപ്പിന് സമീപമാണ് യുവാവിന്റെ മൃതദേഹം കിടന്നിരുന്നത്. കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com