ഇടതുമുന്നണിയെ തകർക്കാനുള്ള നീക്കം ചെറുക്കണം: ഐഎൻഎൽ



കോഴിക്കോട് > എൽഡിഎഫിനെ തകർക്കാനുള്ള നീക്കത്തെ‌ മതനിരപേക്ഷ ശക്തികൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ സകല സീമകളും ലംഘിച്ചാണ് പി വി അൻവർ ഇടതുനേതൃത്വത്തെ കടന്നാക്രമിച്ചത്. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വൃത്തികെട്ട കളികൾ തുറന്നുകാട്ടണമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News