അന്താരാഷ്ട്ര ഹോമിയോപ്പതി സമ്മേളനത്തിന് തുടക്കം



തിരുവനന്തപുരം > ചികിത്സാമേഖലയിൽ ഹോമിയോപ്പതിക്ക്‌  മേൽക്കൈയുണ്ടെങ്കിലും അനാവശ്യമായ എതിർപ്പുകളുണ്ടാകുന്നെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതിക്സ് കേരളയുടെ (ഐഎച്ച്കെ) ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിന്‌ അനുസൃതമായി കൂടുതൽ ഗവേഷണങ്ങൾ ഈ രംഗത്ത് നടക്കണം. കേരളത്തിൽ സർക്കാർ മേഖലയിൽ ഏകദേശം 1200 ഹോമിയോപ്പതി ക്ലിനിക്കുണ്ട്. എല്ലാ പഞ്ചായത്തിലും ഹോമിയോ ചികിത്സാകേന്ദ്രങ്ങളുടെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎച്ച്കെ സംസ്ഥാന പ്രസിഡന്റ് ഡോ. കൊച്ചുറാണി വർഗീസ് അധ്യക്ഷയായി. ഐ ബി സതീഷ് എംഎൽഎ മുഖ്യാതിഥിയായി. അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തി. ഹോമിയോപ്പതി കൈപ്പുസ്തകം മന്ത്രി ബാലഗോപാൽ ഐ ബി സതീഷ് എംഎൽഎക്ക്‌ നൽകി  പ്രകാശിപ്പിച്ചു. എഎച്ച്കെ രക്ഷാധികാരിയും പ്രശസ്ത ഹോമിയോപ്പതി ഡോക്ടറുമായ ഡോ. രവി എം നായരെ ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. മികച്ച ഹോമിയോ കോളേജിനുള്ള പുരസ്‌കാരം  കുലശേഖരം ശാരദാ കൃഷ്ണ ഹോമിയോ കോളേജിനുവേണ്ടി ചെയർമാൻ ഡോ. സി കെ മോഹൻ മന്ത്രിയിൽനിന്ന് സ്വീകരിച്ചു. ഡോ. ടി അജയൻ, ഡോ. വി അജേഷ്, ഡോ. പി ജി ഗോവിന്ദ്, ഡോ. സതീശൻ നായർ, ഡോ. എം മുഹമ്മദ് അസലം, ഡോ. ആർ എസ് രാജേഷ്  എന്നിവരും സംസാരിച്ചു. രണ്ടാം ദിവസമായ  ഞായറാഴ്ച രാവിലെ 10ന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എം വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News