നിക്ഷേപ തട്ടിപ്പ്; തിരുവിതാംകൂർ സഹകരണ സംഘം കുരുക്കിൽ



തിരുവനന്തപുരം > കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തിരുവിതാംകൂർ സഹകരണ സംഘത്തിലെ രേഖകൾ പൊലീസ് പിടിച്ചെടുത്തു. നിക്ഷേപം, വായ്പ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് പൊലീസ് എടുത്തത്. സഹകരണ സംഘത്തിലെ രജിസ്റ്ററുകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി. 32 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തിരുവിതാംകൂർ സഹകരണ സംഘത്തിലെ രജിസ്റ്ററുകൾ ഹാജരാക്കാൻ പലതവണ പൊലീസ് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതേത്തുടർന്ന് കഴിഞ്ഞദിവസം പൊലീസ് നടത്തിയ റെയ്ഡിലാണ് നിക്ഷേപം വായ്പ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തത്. സംഭവത്തിൽ സംഘം മുൻ പ്രസിഡണ്ടും ബിജെപി നേതാവുമായ എം എസ് കുമാർ ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തു. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക ലഭിച്ചില്ലെന്ന് കാണിച്ചത് കഴിഞ്ഞ വർഷമായിരുന്നു. തുടർന്ന് നിക്ഷേപർ സഹകരണ വകുപ്പിനെതിരെ പരാതി നൽകി. ഫോർട്ട് മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി ഇതുവരെ 113 കേസുകളാണ് സഹകരണ സംഘത്തിനെതിരെ രജിസ്ട്രർ ചെയ്തിട്ടുള്ളത്. സഹകരണ വകുപ്പിന്റെ അന്വേഷണത്തിലും 32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തി. Read on deshabhimani.com

Related News