കോൺ​ഗ്രസ് നേതാക്കളെ കാണാൻ സ്ത്രീകൾ ഒറ്റയ്ക്ക് പോകരുത്, ചൂഷണത്തിന് വഴങ്ങിയാൽ മാത്രം അവസരം; വെളിപ്പെടുത്തലുമായി വനിതാ നേതാവ്



തിരുവനന്തപുരം > കോൺ​ഗ്രസിനെതിരെ ​ഗുരുതര ആരോപണവുമായി എഐസിസി മുൻ അം​ഗം സിമി റോസ്ബെൽ ജോൺ. കോൺ​ഗ്രസിൽ അവസരങ്ങൾ കിട്ടാൻ ചൂഷണത്തിന് നിന്നു കൊടുക്കണം. മുതിർന്ന നേതാക്കളുടെ അടുത്തേക്ക് തനിച്ച് പോകുന്നത് സുരക്ഷിതമല്ലെന്നും സിമി റോസ്ബെൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനടങ്ങുന്ന പവർ​ഗ്രൂപ്പാണ് കോൺ​ഗ്രസിനെ നിയന്ത്രിക്കുന്നതെന്നും ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ വനിതാ നേതാവ് വെളിപ്പെടുത്തി. നേതാക്കളിൽ നിന്ന് വനിതാപ്രവർത്തകർക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. നേരിട്ട അനുഭവം ഒരുപാട് പ്രവർത്തകർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിമി റോസ്ബെൽ പറഞ്ഞു. നേതാക്കളുമായി രഹസ്യബന്ധമുള്ളതിനാൽ മാത്രം ജെബി മേത്തറിനും ദീപ്തി മേരി വർ​ഗീസിനും അവസരങ്ങൾ ലഭിക്കുന്നു. കോൺ​ഗ്രസിൽ കാലങ്ങളായി സ്ത്രീകൾ ലിം​ഗ വിവേചനം നേരിടുന്നു. ഉയർന്നു വരുവാൻ സ്ത്രീകൾ നേതാക്കൻമാരുടെ ഇഷ്ടങ്ങൾക്കൊത്ത് നിൽക്കണം. ഇപ്പോൾ നേതൃത്വത്തിലുള്ള വനിതകൾ കോൺ​ഗ്രസ് നേതാക്കന്മാരുമായി ബന്ധമുള്ളവരെന്നും സിമി റോസ് ബെൽ ജോൺ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച വനിതാ നേതാക്കൾ രാഷ്ട്രീയത്തിൽ നിന്ന് തന്നെ അപ്രത്യക്ഷരാകുന്നു. പ്രായമായ സ്ത്രീകളെ പരിഹസിച്ച് മാറ്റി നിർത്തുമെന്നും സിമി റോസ് ബെൽ ജോൺ പറഞ്ഞു. Read on deshabhimani.com

Related News