ഭരണഘടന അട്ടിമറിക്കാൻ ശ്രമം: 
സി എസ് സുജാത



നെടുമുടി മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനുമായി പോരാട്ടം ശക്തമാക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത. ജനകീയ പ്രതിരോധജാഥയ്‌ക്ക്‌ കുട്ടനാട്‌ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുജാത. ജനങ്ങൾ അതിന് സജ്ജരാണെന്ന്‌ തെളിയിക്കുന്നതാണ്‌ ജാഥയിലെ ജനപങ്കാളിത്തം. എൽഡിഎഫ് സർക്കാരിന്റെ നാനാവിധ സഹായങ്ങളാൽ ജീവിതം മെച്ചപ്പെട്ടവർ  ജാഥയെ സ്വീകരിക്കാൻ ഒഴികെയെത്തുന്നു. കേന്ദ്ര ബിജെപി ഭരണം ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കുന്നതിനാണ് ശ്രമിക്കുന്നത്. ഭരണഘടന തിരുത്തി ഹിന്ദുരാജ്യം സ്ഥാപിക്കാനുമാണ്‌ നീക്കം. ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുന്നു.  ലക്ഷക്കണക്കിന് ഒഴിവുകൾ കേന്ദ്രം നികത്തുന്നില്ല. കൃഷിക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു. തൊഴിലാളി ദ്രോഹം തുടരുന്നു.  ഇടതുപക്ഷത്തിന്റെ പിന്തുണയിൽ കൊണ്ടുവന്ന തൊഴിലുറപ്പുപദ്ധതി പോലും കേന്ദ്രം അട്ടിമറിക്കുന്നു. തൊഴിൽദിനങ്ങൾപോലും വെട്ടിക്കുറിച്ചു. അധികാരം ഉപയോഗിച്ച് സംസ്ഥാന ഭരണത്തെയും അട്ടിമറിക്കാനാണ്‌ ശ്രമിക്കുന്നതെന്നും സുജാത പറഞ്ഞു. Read on deshabhimani.com

Related News