വാശിയേറിയ പ്രചാരണം അവസാനിച്ചു; ജാര്‍ഖണ്ഡ് ഇനി പോളിങ് ബൂത്തില്‍
റാഞ്ചി> ജാര്‍ഖണ്ഡില്‍ ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പ്രചാരണം അവസാനിച്ചു. രാഷ്ട്രീയ ആരോപണങ്ങളാല്‍ കലുഷിതമായ ജാര്‍ഖണ്ഡ് രണ്ടാംഘട്ടത്തിലെ പോളിങ് ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 81 സീറ്റില്‍ 38 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇരു മുന്നണികളുടെയും മുതിര്‍ന്ന നേതാക്കള്‍ അടക്കം 528 പേര്‍ ജനവിധി തേടും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാനത്ത് ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങളാണ് ജെഎംഎം- കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചാരണ ആയുധം. ഗോത്ര വിഭാഗങ്ങളുടെ വോട്ട് ജെ എം എം നേടുകയും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ തുണക്കുകയും ചെയ്താല്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് ഇന്ത്യ സംഖ്യത്തിന്റെ വിലയിരുത്തല്‍. Read on deshabhimani.com