വയനാടിനായി രണ്ട് ലക്ഷം രൂപ നൽകി ജിസ്മയും വിമലും



വയനാട് > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പ്രമുഖ​ യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സായ ജിസ്മയും വിമലും. രണ്ട് ലക്ഷം രൂപയാണ് രണ്ട് പേരും കൂടി സംഭാവന ചെയ്തത്. യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സും ഈ ഘട്ടത്തിൽ വയനാടിനായി നമുക്കൊപ്പം കണ്ണിചേരുന്നുവെന്നത് സമസ്തമേഖലയിൽ നിന്നുമുള്ള ഐക്യപ്പെടലിന്റെ പ്രതിഫലനം കൂടിയാണെന്ന് മന്ത്രി പി രാജീവ് ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു. വയനാടിലെ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനിക്കാമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News