തൊഴിലവസരം 
തുറന്നു



കളമശേരി വ്യവസായമന്ത്രി പി രാജീവ്‌ കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി "സ്കില്ലിങ്‌ കളമശേരി യൂത്ത് (സ്കൈ)' തൊഴിൽമേള സംഘടിപ്പിച്ചു. കളമശേരി ഗവ. ഐടിഐയിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. തൊഴിൽമേളയിൽ 50 കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. മൂവായിരം ഒഴിവുകളിലേക്കായിരുന്നു അഭിമുഖം. ആദ്യഘട്ടത്തിൽ 377 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. നിയമനത്തിന് നിശ്ചിത നൈപുണ്യം ആവശ്യമുള്ളവർക്കായി തുടർപരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സ്കൈയുടെ നേതൃത്വത്തിലുള്ള  മൂന്നാമത് തൊഴിൽമേളയാണ് നടന്നത്. കളമശേരി മണ്ഡലത്തിലും പുറത്തുമുള്ള ഉദ്യോഗാർഥികൾ പങ്കെടുത്തു. കൊച്ചി സർവകലാശാലയിൽ സ്ഥാപിക്കുന്ന സ്കിൽ ഡെവലപ്മെ​ന്റ് ഹബ്, നിർദിഷ്ട ജില്ലാ സ്കിൽ ഡെവലപ്മെ​ന്റ് സെ​ന്റർ, തൊഴിൽവകുപ്പി​ന്റെ കൗശൽ കേന്ദ്ര, കമ്പനികൾ എന്നിവ മുഖേന നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ടാക്സേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയിൽ മണ്ഡലത്തിലെ ഉദ്യോഗാർഥികൾക്ക് തൊഴിൽ, ഇ​ന്റേൺഷിപ് അവസരം നേരത്തേ ഒരുക്കിയിരുന്നു. ചടങ്ങില്‍ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് രമ്യ തോമസ് അധ്യക്ഷയായി. ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ് മുട്ടത്തിൽ, ശ്രീലത ലാലു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News