യുഡിഎഫ്‌ പരിശോധന തടഞ്ഞത്‌ ഭയം കാരണം: കെ കെ ശൈലജ



കൽപ്പറ്റ> യുഡിഎഫിന്‌ ഭയമായതിനാലാണ്‌ പാലക്കാട്ടെ പൊലീസ്‌ പരിശോധനയെ എതിർത്തതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു.  സംശയം വന്നാൽ പൊലീസ്‌ പരിശോധന നടത്തും. അതിനെന്തിനാണ്‌ ഇത്ര ബഹളം?- കെ കെ ശൈലജ മാധ്യമങ്ങളോട്‌ പറഞ്ഞു.   കാര്യമായ ഭയം യുഡിഎഫിനുണ്ട്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് പണം ഒഴുക്കാറുണ്ട്.  ഇത്തരം പരിശോധനകളും സാധാരണയാണ്‌. ആ ഹോട്ടലിലുണ്ടായിരുന്ന ടി വി രാജേഷിന്റെ മുറിയും പരിശോധിച്ചു. റെയ്‌ഡിൽ പക്ഷപാതിത്വമുള്ളതായി തോന്നിയില്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കള്ളപ്പണം നേരത്തെ പിടിച്ചിട്ടുണ്ട്. പണം ഒഴുകുന്നുണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു. ‍‌‌ Read on deshabhimani.com

Related News