കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌: ഷിബു എബ്രഹാമിന്‌ ഡയറക്‌ടറുടെ താത്‌ക്കാലിക ചുമതല



തിരുവനന്തപുരം > കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ്‌ താത്‌ക്കാലിക ഡയറക്‌ടറായി ഫിനാൻസ് ഓഫീസർ ഷിബു എബ്രഹാമിനെ നിയമിച്ചു. താത്‌ക്കാലിക ചുമതലയാണ്‌ നൽകിയിരിക്കുന്നത്‌. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന/ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് താല്ക്കാലിക ചുമതല നൽകി ഉത്തരവിട്ടിരിക്കുന്നത്.   Read on deshabhimani.com

Related News