മുണ്ടക്കൈ- ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ വിട്ടുവീഴ്ചയില്ല- മന്ത്രി കെ രാജന്‍



തിരുവനന്തപുരം> മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ രാജന്‍. ഭൂമി ഏറ്റെടുക്കുന്നതില്‍ സാങ്കേതിക തടസ്സമില്ലെന്നും നിയമപരമായ തടസ്സവുമില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ചൂരല്‍ മല സ്പെഷ്യല്‍ പാക്കേജ് ആണ് ആവശ്യം. 1202 കോടിയുടെ പാക്കേജ് ആവശ്യമാണ്. ചൂരല്‍ മല ദുരന്ത ബാധിത മേഖലയെ എല്‍ 3 ആക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതുവരെയും കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിച്ചിട്ടില്ല. ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ വിട്ടുവീഴ്ചയില്ലെന്നും താല്‍ക്കാലിക പുനരധിവാസം മാതൃകാപരമായി പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം പ്രത്യേക പാക്കേജ് കേരളത്തിന് മാത്രം നല്‍കാത്തത് എന്താണെന്നും ചൂരല്‍മലക്കാര്‍ക്ക് പ്രത്യേക പാക്കേജ് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അത് ബിജെപിക്ക് മനസ്സിലാവില്ല. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.   Read on deshabhimani.com

Related News