ഡിസിസി ജനറല്‍ സെക്രട്ടറി ഉൾപ്പെടെ നിരവധിപേർ കോൺഗ്രസ്‌ വിട്ടു



തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി  കെ എസ് അനിൽ കോൺഗ്രസ്‌ വിട്ടു. ഗ്രൂപ്പുവഴക്കിലും തുടർച്ചയായ അവഗണനയിലും പ്രതിഷേധിച്ചാണ് കോൺഗ്രസ്‌ വിടുന്നതെന്ന്‌ കെ എസ് അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  22 മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരും ആയിരത്തോളം പ്രവർത്തകരും ഇതോടൊപ്പം പാർടി വിട്ടതായി അനിൽ പറഞ്ഞു. ഗ്രൂപ്പുവഴക്കും ജാതി അതിപ്രസരവുംമൂലം പാർടിയിൽ പ്രവർത്തിക്കാനാകുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 14 സീറ്റിൽ 11ലും ഒരേ ഗ്രൂപ്പാണ്‌ മത്സരിച്ചത്‌. ഗ്രൂപ്പിൽപ്പെടാത്തവർക്ക്‌ നേതൃസ്ഥാനത്തേക്ക്‌ വരാനാകുന്നില്ല. പിന്നാക്ക ജാതിക്കാരനായതിനാൽ അവഗണിക്കപ്പെട്ടു. കോൺഗ്രസ്‌ എസിൽ ചേർന്നുപ്രവർത്തിക്കാനാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽനിന്ന് രാജിവച്ച കഴക്കൂട്ടം ഡി സതീശൻ, അഡ്വ. രാജീവ്, സുകു പാൽക്കുളങ്ങര, പേട്ട സുഗുണൻ, ഡി സുരേന്ദ്രൻ, പീറ്റർ പെരേര, രാധാകൃഷ്ണൻ ശാന്തിവിള തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News