മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് 
കെ സുധാകരൻ



മാനന്തവാടി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. പിണറായിയുടെ തലയ്ക്ക് വെളിവില്ലെന്നും ബുദ്ധിസ്ഥിരതയുള്ള ഒരാളും പി ശശിയെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരുത്തില്ലെന്നുമാണ്‌ സുധാകരന്റെ ആക്ഷേപം. കാട്ടിക്കുളത്ത്‌ കോൺഗ്രസ്‌ ഗാന്ധി സ്‌മൃതി സംഗമപരിപാടിക്കുശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ്‌ സുധാകരന്റെ അധിക്ഷേപ പരാമർശം.  ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിൽ പറഞ്ഞതെല്ലാം മുഖ്യമന്ത്രി കൊടുത്തതുതന്നെയാണെന്നും 1970 മുതൽ ബിജെപിയുമായി പിണറായിക്ക് ബന്ധമുണ്ടെന്നും സുധാകരൻ ആരോപിച്ചു. Read on deshabhimani.com

Related News