കാപ്പ കേസ്‌ പ്രതിയെ നാടുകടത്തി

പ്രതി പ്രഭുരാജ്


നെടുമങ്ങാട് > സാമൂഹ്യവിരുദ്ധ, സമാധാന ലംഘന പ്രവർത്തനങ്ങൾ പതിവാക്കിയ കാപ്പ കേസിലെ പ്രതിയെ തിരുവനന്തപുരം ജില്ലയില്‍നിന്ന്‌ ഒരുവർഷത്തേക്ക്‌ നാടുകടത്തി. നെടുമങ്ങാട് ഉഴമലയ്ക്കൽ പേരില ഗിൽഗാൽ ഹൗസിൽ പ്രഭുരാജി (മുല്ല, 29)നെതിരെയാണ്‌ നടപടി. വലിയമല, നെടുമങ്ങാട് തുടങ്ങിയ സ്റ്റേഷൻ അതിർത്തികളിലും പരിസരങ്ങളിലുമായി അടിപിടി, അക്രമം, ദേഹോപദ്രവം, നരഹത്യാ ശ്രമം, സ്ത്രീകൾക്കെതിരായ അക്രമം, ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, വിരോധവുമായി സംഘംചേരല്‍ തുടങ്ങിയ പ്രവർത്തനങ്ങളില്‍ പതിവായി ഏര്‍പ്പെട്ടതിനാണ്‌ നടപടി. നെടുമങ്ങാട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ എസ്  അരുൺ നൽകിയ റിപ്പോർട്ടിൽ തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അജിതാബീഗമാണ് നടപടിയെടുത്തത്.   Read on deshabhimani.com

Related News