‘കഥ ഇന്നുവരെ’ ട്രെയിലര്‍ പുറത്ത്; ചിത്രം സെപ്തംബർ 20ന് തീയറ്ററുകളിലേക്ക്



കൊച്ചി > ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന ‘കഥ ഇന്നുവരെ’യുടെ ട്രെയിലര്‍ പുറത്ത്‌. ടീസറിലേത്‌ പോലെ ഒട്ടേറെ പ്രണയ മുഹൂർത്തങ്ങളുള്ള ചിത്രമായിരിക്കും കഥ ഇന്നുവരെ എന്ന സൂചനയാണ് ട്രെയിലറും നല്‍കുന്നത്. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.   തലവനു ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്‍ ചിത്രം എന്ന നിലയിലും, മേതില്‍ ദേവികയുടെ അരങ്ങേറ്റ ചിത്രം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് ചിത്രത്തിന്‍മേലുള്ള പ്രതീക്ഷ വലുതാണ്‌. സെപ്തംബർ 20-നാണ് ചിത്രം തീയേറ്ററുകളിലെത്തുക. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ എന്നിവരാണ്‌ സിനിമയിലെ മറ്റ്‌ പ്രധാന പ്രധാന വേഷങ്ങളില്‍ എത്തുന്നത്‌. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്. ഛായാഗ്രഹണം: ജോമോൻ ടി ജോൺ, എഡിറ്റിങ്: - ഷമീർ മുഹമ്മദ്, സംഗീതം:- അശ്വിൻ ആര്യൻ. Read on deshabhimani.com

Related News