കാലടി ശ്രീശങ്കര പാലം വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു



കൊച്ചി> കാലടി ശ്രീശങ്കര പാലം പരിശോധനകള്‍ക്ക് ശേഷം വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു.ഡിസംബര്‍ 13 മുതല്‍ 18 വരെയാണ് ഗതാഗതം നിര്‍ത്തിവെച്ച് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ പരിശോധനയും രാത്രിയില്‍ മെയിന്റനന്‍സ് ജോലികളും പൂര്‍ത്തിയായതോടെ പാലം തുറക്കുകയായിരുന്നു. നിശ്ചിത സമയത്തിനും മുമ്പുതന്നെ പരിശോധന പൂര്‍ത്തിയാക്കി പാലത്തില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ പ്രയത്‌നിച്ച റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അഭിനന്ദിച്ചു.പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും.   Read on deshabhimani.com

Related News