കലാശാല ബാബു അന്തരിച്ചു
തൃപ്പൂണിത്തുറ പ്രശസ്ത സിനിമാ‐സീരിയൽ‐നാടക നടൻ കലാശാല ബാബു (68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ: ലളിത. മക്കൾ: ശ്രീദേവി (യുഎസ്എ), വിശ്വനാഥൻ (അയർലൻഡ്). മരുമകൻ: ദീപു (യുഎസ്എ). തൃപ്പൂണിത്തുറ മിൽമ ജങ്ഷന് സമീപം റോയൽ അപ്പാർട്ടുമെന്റിലായിരുന്നു താമസം. അഞ്ചുമാസമായി ചികിത്സയിലായിരുന്നു. കലാമണ്ഡലം കൃഷ്ണൻനായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ്. കലാശാല ട്രൂപ്പിലൂടെയാണ് നാടകരംഗത്ത് അറിയപ്പെട്ടത്. നാനൂറോളം സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. Read on deshabhimani.com