ബിജെപി, കോണ്‍ഗ്രസുകാർ കൂട്ടത്തോടെ രാജിവച്ചു; കോഴിക്കോട് കല്ലുത്താൻകടവിൽ 50 പേർ സിപിഐ എമ്മിൽ
കല്ലുത്താൻ കടവ് > ബിജെപി, -കോൺഗ്രസ് പാർടികൾ വിട്ട് സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച അമ്പതോളം പ്രവർത്തകർക്ക് തളി ഈസ്റ്റ് ബ്രാഞ്ച് ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കല്ലുത്താൻകടവ് ഫ്ലാറ്റിന് സമീപം നടന്ന ചടങ്ങ് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ ദീപക് അധ്യക്ഷനായി. ടൗൺ ഏരിയാ സെക്രട്ടറി കെ ദാമോദരൻ, ടി വി ലളിതപ്രഭ, കെ പി പ്രസന്നൻ, കെ ദിനേശ്കുമാർ, രാമു, അനീഷ്, അരുൺ, പ്രശാന്ത്, മുരളി എന്നിവർ സംസാരിച്ചു. കെ ശങ്കരൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com