"പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ': കമൽഹാസൻ
തിരുവനന്തപുരം > 75-ാം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാംശകൾ നേർന്ന് നടൻ കമൽഹാസൻ. കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്‌നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്നു തന്നെ വച്ചുവെന്നും, അങ്ങനെ സാഹോദര്യം അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും കമല്‍ഹാസൻ സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് നടൻ മോഹൻലാലും സംവിധായകരായ അരുണ്‍ ഗോപി, ആഷിക് അബു തുടങ്ങിയവരും ജന്മദിനാശംസകൾ നേർന്നിരുന്നു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന് പിറന്നാൾ ആശംസ നേര്‍ന്നിരുന്നു. എന്നാൽ ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. Read on deshabhimani.com