കഞ്ചാവ് സൂക്ഷിക്കാൻ സമ്മതിച്ചില്ല: അയൽവാസിയുടെ മുഖം അടിച്ചു തകർത്തു
ആലപ്പുഴ > കഞ്ചാവ് സൂക്ഷിക്കാൻ സമ്മതിക്കാത്ത വൈരാഗ്യത്തിൽ അയൽവാസിയുടെ മുഖം ഇഷ്ടിക കൊണ്ട് ഇടിച്ചു തകർത്തു. സംഭവത്തിൽ ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയിൽ ഷാരു എന്നു വിളിക്കുന്ന മാക്മില്ലനെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ്, ക്രിമിനൽ കേസുകളിൽ പ്രതിയാണ് മാക്മില്ലൻ. ഈ മാസം 17നാണ് അയൽവാസിയായ കുതിരപ്പന്തി ശ്രീരാഗം വീട്ടിൽ ഷിബുവിനെ ഇയാൾ ആക്രമിച്ചത്. സൗത്ത് പൊലീസ് ഐഎസ്എച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്. Read on deshabhimani.com