കുൽഫ്-2: പ്രബീർ പുർകായസ്ഥയെ മുഖ്യാതിഥി ആക്കിയതിനെതിരെ കണ്ണൂർ വിസി
കണ്ണൂർ> കണ്ണൂർ യുണിവേഴ്‌സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥയെ മുഖ്യാതിഥി ആക്കിയതിൽ വിശദീകരണം തേടി വൈസ് ചാൻസലർ. വിദ്യാർത്ഥി ക്ഷേമ കാര്യ ഡയറക്ടറോടാണ് വിസി വിശദീകരണം തേടിയത്. മാധ്യമപ്രവർത്തകൻ പ്രബീർ പുർകായസ്ഥയും നടി നിഖില വിമലുമാണ് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത്. തൻറെ അനുമതിയില്ലാതെയാണ് പ്രബീർ പുർക്കായസ്ഥയെ ക്ഷണിച്ചതെന്നാണ് വിസിയുടെ ആരോപണം. കണ്ണൂർ സർവകലാശാല യൂണിയന്റെ നേതൃത്തിലാണ് മൂന്നു ദിവസം നീണ്ട് നിന്ന സാഹിത്യോത്സവം സംഘടിപ്പിച്ചത്. എൺപതിൽപരം സെഷനുകളിലായി 200ൽപരം സാഹിത്യ സാംസ്‌കാരിക പ്രവർത്തകരാണ് ഫെസ്റ്റിവലിൽ പങ്കെടുത്തത്. Read on deshabhimani.com