മണിപ്പുരി, സത്രിയ നൃത്തങ്ങളുമായി കപില വാത്സ്യായൻ നൃത്തോത്സവം

സോമഭാ ബന്ദോപാധ്യായയും , ശ്രേയ മഹ്‌തയും


തിരുവനന്തപുരം > ഭാരത് ഭവൻ സംഘടിപ്പിക്കുന്ന കപില വാത്സ്യായൻ ഇന്ത്യൻ ക്‌ളാസിക്കൽ ഡാൻസ് ഫെസ്റ്റിന്റെ രണ്ടാം ദിവസം ഡോ. സോമഭാ ബന്ദോപാധ്യായയും ശ്രേയ മഹ്‌തയും  അവതരിപ്പിച്ച മണിപ്പുരി നൃത്തം ശ്രദ്ധേയമായി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് രാമകൃഷ്ണ താലൂക്ക്ദാറും ആറു നർത്തകിമാരും ചേർന്ന് സത്രിയ നൃത്തവും അവതരിപ്പിച്ചു. നൃത്തപരിപാടിക്കു മുൻപു നടന്ന സാംസ്‌കാരിക സായാഹ്നത്തിൽ കേരള സർവ്വവിജ്ഞാനകോശം ഡയറക്ടർ മ്യുസ് മേരി മുഖ്യാതിഥിയായിരുന്നു. പ്രൊഫ. ജോർജ്ജ് ഓണക്കൂർ, സൂര്യ കൃഷ്ണമൂർത്തി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, അനിത ഹെഗ്‌ഡെ എന്നിവർ സന്നിഹിതരായിരുന്നു. സംഗീതപ്രതിഭ സദനം ഹരികുമാർ, കലാമണ്ഡലം വിമലാ മേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. Read on deshabhimani.com

Related News