കരിപ്പൂർ വിമാനാപകടത്തിന്‌ ഇന്ന്‌ 4 വയസ്: രക്ഷകർക്ക് ആദര സൂചകമായി ആശുപത്രിക്ക് കെട്ടിടമുയരും

കരിപ്പൂർ വിമാനദുരന്തത്തിലെ രക്ഷകർക്ക് ആദര സൂചകമായി നിർമിക്കുന്ന കെട്ടിടത്തിന്റെ മാതൃക


കരിപ്പൂർ > കരിപ്പൂർ വിമാനദുരന്തത്തിന് നാല് വർഷമാകുമ്പോൾ രക്ഷകർക്കുള്ള ആദരസൂചകമായി ചിറയിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുത്തൻ കെട്ടിടം ഒരുങ്ങും. മലബാർ ഡെവലപ്മെന്റ്‌ ഫോറവും കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷനുമാണ് വിമാനത്താവളത്തിനുസമീപം ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിർമിക്കുന്നത്. ധാരണപത്രം 2022ൽ മന്ത്രി വി അബ്ദുറഹ്മാൻ ഡിഎംഒ ആർ രേണുകക്ക് കൈമാറിയിരുന്നു. 2020 ആ​ഗസ്ത്  ഏഴിന് രാത്രിയോടെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം അപകടത്തിൽപെട്ടത്. കോവിഡ് ഭീതിയുണ്ടായിട്ടും അപകടസ്ഥലത്തേക്ക് രക്ഷകരായി നാട്ടുകാർ കുതിച്ചെത്തി. അന്യർക്ക് പ്രവേശനമില്ലാതിരുന്നിട്ടും വിമാനത്താവള വളപ്പിലെത്തി സ്വന്തം വാഹനങ്ങളിൽ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് കുതിച്ചു. രക്ഷാപ്രവർത്തനത്തിന്റെ പേരിൽ പൊലീസും അഗ്നിരക്ഷാസേനയും രാജ്യത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി. ഈ സ്മരണകളിലാണ് മരിച്ചവരുടെ ആശ്രിതരും പരിക്കേറ്റവരും കരിപ്പൂരുകാരോടുള്ള നന്ദിസൂചകമായി സമീപത്തെ ആശുപത്രിക്ക് കെട്ടിടം സമ്മാനിക്കുന്നത്. നിർമാണ പ്രവൃത്തി ബുധൻ രാവിലെ 10ന് നഗരസഭാ അധ്യക്ഷന്റെ ചുമതലയുള്ള അഷ്റഫ് മടാൻ ഉദ്ഘാടനംചെയ്യും. അപകടത്തിൽ പൈലറ്റടക്കം 19 പേർ മരിക്കുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.   Read on deshabhimani.com

Related News