പാർടിയിൽനിന്ന് ആരുപോയാലും പ്രയാസം: കെ സി വേണുഗോപാൽ



മുക്കം പാലക്കാട്ട് ഡോ. പി സരിൻ സ്ഥാനാർഥിയാകണമോ എന്ന കാര്യം എൽഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്നും അക്കാര്യത്തിൽ  അഭിപ്രായം പറയാനില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. മുക്കത്ത് യുഡിഎഫ് വയനാട് മണ്ഡലം നേതൃ സംഗമത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.  കോൺഗ്രസിൽ എപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പ് ആഗ്രഹങ്ങൾ തെറ്റല്ല. പാർടിയിൽ നിന്ന് ആരുപോയാലും പ്രയാസമുള്ള കാര്യമാണെന്നും പാർടി ഒരു തീരുമാനമെടുത്താൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News