വയനാട് ഇരുപത്തിയൊന്നും പാലക്കാട് പതിനാറും ചേലക്കരയിൽ ഒൻപതും സ്ഥാനാർത്ഥികൾ; നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു
തിരുവനന്തപുരം > മൂന്നു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. പാലക്കാട് 16 സ്ഥാനാർഥികളും ചേലക്കരയിൽ ഒമ്പത് സ്ഥാനാർഥികളും വയനാട്ടിൽ 21 സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്. ഡോ പി സരിൻ, രാഹുൽ മാങ്കൂട്ടത്തിൽ, സി കൃഷ്ണകുമാർ എന്നിവരാണ് പാലക്കാട് പത്രിക സമർപ്പിച്ചവരിൽ പ്രമുഖർ. പാലക്കാട്ടെ 16 സ്ഥാനാര്‍ഥികള്‍ക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ചേലക്കരയിൽ ഒമ്പത് സ്ഥാനാർഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു ആർ പ്രദീപ്, രമ്യ ഹരിദാസ്, കെ ബാലകൃഷ്ണൻ എന്നിവരാണ് പ്രധാനികൾ. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയിൽ ലഭിച്ചത്. വയനാട് മണ്ഡലത്തിൽ 21 പേരാണ് പത്രിക നൽകിയത്. സത്യന് മൊകേരി, പ്രിയങ്ക ഗാന്ധി, നവ്യ ഹരിദാസ് തുടങ്ങിയവരാണ് പ്രധാന സ്ഥാനാർഥികൾ. Read on deshabhimani.com