സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒൻപതു വയസുകാരൻ

മുഹമ്മദ് ഹിഷാം തന്റെ സമ്പാദ്യം ചിറക്കൽ മോസ്കോ ക്ലബ് പ്രവർത്തകരെ ഏൽപ്പിക്കുന്നു


തൃശൂർ > സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിവച്ച സമ്പാദ്യം വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകി ഒൻപതു വയസുകാരൻ. ‌തൃശൂർ കുന്നംകുളം ചിറക്കൽ സ്വദേശികളായ നിസാറിന്റെയും ജുവൈരിയയുടെയും മകനായ മുഹമ്മദ് ഹിഷാമാണ് തന്റെ ചില്ലറ കുടുക്കയിൽ സ്വരുകൂട്ടിവെച്ച തന്റെ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി പായസ ചലഞ്ച്  സംഘടിപ്പിക്കുന്ന ചിറക്കൽ മോസ്കോ ക്ലബ് പ്രവർത്തകരെ ഹിഷാം തന്റെ സമ്പാദ്യം ഏൽപ്പിക്കുകയായിരുന്നു.   Read on deshabhimani.com

Related News