കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു



തിരുവനന്തപുരം> കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ടി 20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു. സെപ്തംബർ രണ്ടുമുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഐക്കണിക് സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ലീഗ് മൽസരങ്ങളിൽ ആറ്‌ ടീം പങ്കെടുക്കും. സംവിധായകൻ  പ്രിയദർശനും  ജോസ് പട്ടാറയും ചേർന്ന കൺസോർഷ്യം, സോഹൻ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ് കൺസോർഷ്യം) ടി എസ് കലാധരൻ (കൺസോൾ ഷിപ്പിങ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോർജ് മാനുവൽ (എനിഗ്മാറ്റിക് സ്മൈൽ റിവാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ്) എന്നിവർക്കാണ് ഫ്രാഞ്ചൈസികൾ ലഭിച്ചത്. ടീമുകളുടെ പേരും മറ്റും പിന്നീട് തീരുമാനിക്കും. മത്സരസ്വഭാവമുള്ള ടെൻഡർ നടപടികളിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്‌. ആകെ 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. കേരളത്തിലെ താരങ്ങളിൽനിന്ന് ലേലത്തിൽ പങ്കെടുക്കാനുള്ള കളിക്കാരെ കെസിഎ തെരഞ്ഞെടുക്കും. ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകൾ ലേലത്തിലൂടെ അവരവരുടെ താരങ്ങളെ സ്വന്തമാക്കും. കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ, നാസർ മച്ചാൻ, പി ജെ നവാസ് എന്നിവർ ടെൻഡർ നടപടിയിൽ  പങ്കെടുത്തു. Read on deshabhimani.com

Related News