ചര്‍ച്ചയ്ക്ക് അനുമതി നല്‍കി മുഖ്യമന്ത്രി; സഭ സ്തംഭിപ്പിച്ച് ഒളിച്ചോടി പ്രതിപക്ഷം



തിരുവനന്തപുരം> നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. നാടകീയമായ നീക്കങ്ങള്‍ പ്രതിപക്ഷം സഭയില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.  പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ്  വി ഡി സതീശനേയും കൂട്ടരേയും വെട്ടിലാക്കിയത്. 12 മണിക്ക് ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി    അറിയിക്കുകയായിരുന്നു പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് പ്രതീക്ഷിക്കാതിരുന്ന  പ്രതിപക്ഷം അക്ഷരാര്‍ഥത്തില്‍ വെട്ടിലായി. മലപ്പുറം വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്  തയ്യാറാകില്ലെന്ന് കരുതിയ പ്രതിപക്ഷം ഇതുവഴി ശക്തമായ പ്രതിഷേധം സഭയില്‍ ഉയര്‍ത്തി സഭ സ്തംഭിപ്പിച്ച്  പുറത്തിറങ്ങി പ്രതിഷേധിക്കുക എന്ന നീക്കത്തിനായിരുന്നു ലക്ഷ്യം വെച്ചത്. എന്നാല്‍ ഇതിന് തിരിച്ചടിയെന്നോണം ഭരണപക്ഷം ചര്‍ച്ചക്ക് തയ്യാറായി നില്‍ക്കുകയായിരുന്നു  തുടര്‍ന്ന് അനാവശ്യമായ ചര്‍ച്ച സഭയില്‍ ഉയര്‍ത്തുകയും നടുത്തളത്തിലേക്ക് ഇറങ്ങുകയും സ്പീക്കറുടെ മുഖം മറച്ച് വലിയ ബാനറുകള്‍  കെട്ടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ പ്രകടനങ്ങളിലേയ്ക്ക് യുഡിഎഫ് പോവുകയായിരുന്നു. അതേ സമയം തന്നെ, പ്രതിപക്ഷത്ത് നിന്നും മാത്യു കുഴല്‍നാടനടക്കമുള്ളവര്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും വാച്ച് ആന്റ് വാര്‍ഡിനെ അക്രമിക്കുകയും ചെയ്തു.  തുടര്‍ന്ന് സ്പീക്കറുടെ സുരക്ഷ  വര്‍ധിപ്പിക്കുകയായിരുന്നു.  മലപ്പുറം വിഷയത്തിലെ നിര്‍ണായക ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടാനായിരുന്നു അനാവശ്യ പ്രതിഷേധം പ്രതിപക്ഷം തുടങ്ങിവച്ചത്‌   Read on deshabhimani.com

Related News