ഗവർണറുടെ 
‘പ്രകടനം’ 
മേലാളർക്കായി



തിരുവനന്തപുരം കാലാവധി കഴിഞ്ഞ ‘കെയർടേക്കർ’ മാത്രമാണ്‌ താനെന്ന തിരിച്ചറിവാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാനിൽ വീണ്ടുമുണ്ടായ ഹാലിളക്കം. സെപ്തംബർ അഞ്ചിന്‌ കാലാവധി കഴിഞ്ഞെങ്കിലും ‘നിക്കണോ പോണോ’ എന്നതിൽ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ താനിവിടെ ‘തകർക്കുക’യാണെന്ന്‌ ഡൽഹിയിലിരിക്കുന്ന മേലാളന്മാരെ തൃപ്തിപ്പെടുത്താനാണ്‌ അസംബന്ധ പ്രസ്‌താവനകൾ. സംസ്ഥാന സർക്കാരിന്റെ ഉപദേശമനുസരിച്ച്‌ പ്രവർത്തിക്കുകയെന്ന സ്വന്തം ചുമതലയ്‌ക്കപ്പുറം ഗവർണർക്ക്‌ മറ്റൊന്നും ചെയ്യാനില്ലെന്ന്‌ എല്ലാവർക്കുമറിയാം. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പ്രധാന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയുള്ള അന്വേഷണ നടപടികളടക്കം ഇപ്പോൾ ഗവർണർ നടത്തുന്ന പ്രസ്‌താവനകളും കത്തുകളും ഭരണഘടനതത്വങ്ങൾക്കോ കീഴ്‌വഴക്കങ്ങൾക്കോ അനുസൃതമല്ല. ഹിന്ദു പത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ടും ബാലിശമായ വാദങ്ങളാണ്‌ ഗവർണർ ഉയർത്തുന്നത്‌. അവാസ്‌തവങ്ങൾ ദിവസവും ചാനലുകളുടെ മുന്നിൽ ആവർത്തിച്ച്‌ ആക്രോശിക്കുന്നത്‌ തന്നെ കേരളത്തിലേക്ക്‌ വിട്ട മോദി–- അമിത്‌ഷാ സംഘത്തെ പ്രീതിപ്പെടുത്താൻ മാത്രമാണ്‌. ‘ചിലത്‌ പറയാനുണ്ട്‌’ എന്ന്‌ കാണിച്ച്‌ രാജ്‌ഭവൻ കേന്ദ്രത്തിൽ നിന്ന്‌ തൽപര മാധ്യമപ്രവർത്തകർക്ക്‌ നിർദേശങ്ങൾ വരുന്ന സ്ഥിതിയുമുണ്ട്‌. Read on deshabhimani.com

Related News