ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം : ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചെന്നും കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച പെയ്തത് കനത്ത മഴ. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക നാശം. ശക്തമായ കാറ്റിൽ വിവിധയിടങ്ങളിൽ വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി. വൈദ്യുതി കമ്പികൾ പൊട്ടിവീണു. കോട്ടയത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശീയത്. മുനക്കൽ–-48 കിലോമീറ്റർ, ചെറുതോണി–-46, കരാപ്പുഴ –-45, വടകര–-46 കിലോമീറ്റർ വേഗതയിലും കാറ്റ് വീശി. ചൊവ്വ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ കാലവർഷക്കാറ്റും ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്ത മഴയ്ക്ക് സാധ്യത. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തും ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. Read on deshabhimani.com