കേരള സ്‌റ്റാർട്ടപ്‌ മിഷൻ കോൺഫറൻസ്‌ ; ‘ബിയോണ്ട് ടുമാറോ' നാളെ കൊച്ചിയിൽ



കൊച്ചി സംരംഭകർക്കും സംരംഭകരാകാൻ താൽപര്യമുള്ള പുതുതലമുറയ്‌ക്കും ദിശാബോധം പകരാൻ കേരള സ്റ്റാർട്ടപ് മിഷൻ ഫിക്കിയുമായി സഹകരിച്ച് നടത്തുന്ന ഐടി കോൺഫറൻസ് "ബിയോണ്ട് ടുമാറോ' ശനിയാഴ്ച കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തിന്‌ ചീഫ് സെക്രട്ടറി ഡോ. വി വേണു ഉദ്ഘാടനം ചെയ്യും. യുനെസ്കോ, ബ്രിട്ടീഷ് കൗൺസിൽ എന്നിവയുടെ സഹകരണമുണ്ടാകും. സാംസ്കാരികവും സർഗാത്മകവുമായ ഭാവിയെ ഉപയോഗപ്പെടുത്തി സാമൂഹ്യ, സാമ്പത്തിക ഉന്നമനം കൈവരിക്കുകയാണ് കോൺഫറൻസിന്റെ ലക്ഷ്യം. നയരൂപീകരണം, തൊഴിലവസരം സൃഷ്ടിക്കൽ, വിദ്യാഭ്യാസത്തിൽ കലാപഠനത്തിന്റെ സമന്വയം, ടൂറിസം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളിൽ ദേശീയ, അന്തർദേശീയ തലത്തിലുള്ളവർ സംസാരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ nasif@startupmission.in എന്ന വിലാസത്തിൽ ബന്ധപ്പെടണം. വിവരങ്ങൾക്ക് https://beyondtomorrow.startupmission.in സന്ദർശിക്കുക. വാർത്താസമ്മേളനത്തിൽ സ്റ്റാർട്ടപ് മിഷൻ പ്രതിനിധി എൻ എൻ നാസിഫ്, ടാനിയ എബ്രഹാം എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News