സംസ്ഥാനത്തെ ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകുന്നതിനായി ഇനി സൈറണുകൾ



തിരുവനന്തപുരം > കേരളത്തിലെ ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകുന്നതിനായി സൈറണുകൾ സ്ഥാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ്‌ ‘കവചം’ (കേരള വാർണ്ണിങ്, ക്രൈസിസ് ആന്റ് ഹസാർഡ് മാനേജ്മെൻറ് സിസ്റ്റം) പദ്ധതിയുടെ ഭാഗമായി സൈറണുകൾ സ്ഥാപിച്ചത്. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റഗേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി. വിവിധ നിറങ്ങൾ പ്രകാശിപ്പിച്ചു കൊണ്ട് വ്യത്യസ്‌ത ശബ്‌ദങ്ങളിൽ മുന്നറിയിപ്പ്‌ നൽകുന്ന സൈറണുകളാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ഇവ കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്പോൾ തീവ്രതയ്ക്കനുസരിച്ച് മുന്നറിയിപ്പ്‌ നൽകും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അതിതീവ്ര ദുരന്തമുന്നറിയിപ്പുകൾ ഉൾപ്പെടെ ഈ സംവിധാനം വഴി അറിയാൻ സാധിക്കും. Read on deshabhimani.com

Related News