അമിതവേഗം തടയാൻ പരിശോധന കർശനമാക്കും; യോഗം വിളിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം > സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി കർശന പരിശോധന ആരംഭിക്കാൻ നടപടി. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും പരിശോധന നടത്തുക. എഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് വേഗത്തിൽ ചലാൻ അയക്കാനും ട്രാൻസ്‌പോട്ട് കമ്മീഷണർക്ക് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശം നൽകി. രാത്രികാലങ്ങളിലും പരിശോധനയുണ്ടാകും. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും. ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത യോഗം ഇന്ന് ഉച്ചക്ക് ഗതാഗതി മന്ത്രി വിളിച്ചിട്ടുണ്ട്. സ്വകാര്യ ബസുടമകളുമായുള്ള ഗതാഗത മന്ത്രിയുടെ യോഗവും ഇന്ന് നടക്കും. നാളെ ഗതാഗതവകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗം നടക്കും. വാഹനാപകടങ്ങൾ കുറയ്‌ക്കാനുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നതിന്റെ ഭാഗമാണിത്. Read on deshabhimani.com