കേരള യൂണി. ഡിപ്പാർട്ട്മെന്റ്‌ യൂണിയൻ മുഴുവൻ സീറ്റും എസ്‌എഫ്‌ഐയ്‌ക്ക്‌; ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിദ്യാർഥിനി യൂണിയൻ അംഗം



തിരുവനന്തപുരം > കേരള സർവകലാശാലാ ഡിപ്പാർട്ട്മെന്റ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും  എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു . കേരള സർവകലാശാലാ ക്യാമ്പസിന് ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിദ്യാർഥിനി യൂണിയൻ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യൽ സയൻസ് വിദ്യാർഥി പ്രതിനിധി മാനുഷ ആഹ്ലാദാണ് വിജയിച്ചത്. ചെയർമാൻ - റംഷാദ് ഖാൻ, ജനറൽ സെക്രട്ടറി- ഗായത്രി സത്യദേവ്, വൈസ് ചെയർമാൻ -ഷെറീന യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ- നിബിൻ ബേബി, ബിന്ദു, ആർട്സ് ക്ലബ് സെക്രട്ടറി - നിതിൻ ബെഞ്ചമിൻ, മാഗസിൻ എഡിറ്റർ-അശ്വതി ബാബു, വനിതാ പ്രതിനിധികളായി ആദിത്യ, ഗോപിക എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത്‌ ആഹ്ലാദപ്രകടനം നടത്തി. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി റിയാസ്‌ വഹാബ്‌, സംസ്ഥാന കമ്മിറ്റി അംഗം എ ആർ റിയാസ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News